കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍

ഹരിപ്പാട് - കടയില്‍ സാധനം വാങ്ങാന്‍ എത്തിയ 14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍. മുതുകുളം പുത്തന്‍കണ്ടത്തില്‍ സുബൈര്‍കുട്ടി (65) യാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം മുട്ടം പെട്രോള്‍ പമ്പിന് സമീപമുള്ള ബേക്കറിയില്‍ നിന്നും സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News