കാത്സ്യം ഗുളികയില്‍ ബ്ലേഡ് പൊട്ടിച്ചുചേര്‍ത്തു നല്‍കി ഭാര്യയെ കൊല്ലാന്‍ ശ്രമം

പുനെ - 42 കാരിയായ ഭാര്യയെ കൊല്ലാന്‍ ഭര്‍ത്താവ് കണ്ടെത്തിയത് പുതിയ മാര്‍ഗം. കാല്‍സ്യം ഗുളികകളില്‍ ബ്ലേഡിന്റെ ചെറുകഷ്ണങ്ങള്‍ ചേര്‍ത്ത് ഇവര്‍ക്ക് നല്‍കുകയായിരുന്നു. പലതവണ ഇത് കഴിച്ചതോടെ ഗുരുതരാവസ്ഥയിലായ സ്ത്രീയെ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു.

ബാര്‍ബര്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി.

പുനെയിലെ ശിവാനെ നിവാസിയായ സോമനാഥ് സാധു സപ്കലിനെയാണ് (45) ഉത്തംനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

'ഭര്‍ത്താവും ഭാര്യയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അടുത്ത കാലത്ത് കലഹങ്ങളുണ്ടായതായും  പോലീസ്  അന്വേഷണത്തില്‍ വ്യക്തമായി. കുറച്ച് ദിവസം മുമ്പ് ഭാര്യക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു.  റേസര്‍ ബ്ലേഡിന്റെ കഷണങ്ങളാണ് കാരണമെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ സ്ത്രീ സുഖം പ്രാപിക്കുന്നതായി ഉത്തംനഗര്‍ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ കിരണ്‍ ബല്‍വാഡ്കര്‍ പറഞ്ഞു.

 

Latest News