ന്യൂദല്‍ഹി - അച്ഛനോടുള്ള തര്‍ക്കത്തിന്റെ പേരില്‍ ആറ് വയസ്സുള്ള അയാളുടെ മകനെ അമ്മാവന്‍ കഴുത്തുഞെരിച്ചുകൊന്ന് കിടക്കയില്‍ ഒളിപ്പിച്ചു. ഫരീദാബാദിലാണ് സംഭവം. പ്രതിയെ പിടികൂടി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് എന്‍.ഐ.ടി പോലീസ് സ്‌റ്റേഷനില്‍ ഛോട്ടു എന്ന കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് ഭാനു പ്രതാപ് അയല്‍വക്കത്ത് താമസിക്കുന്ന പ്രതിയായ ബല്‍റാമിനോട് (40) കുട്ടിയെ കണ്ടോ എന്ന് അന്വേഷിച്ചിരുന്നു. കളിക്കാന്‍ വന്ന കുട്ടിയെ താന്‍ പറഞ്ഞുവിട്ടതായി ഇയാള്‍ പിതാവിനോട് പറഞ്ഞു.
വൈകുന്നേരത്തോടെ വീട്ടിലെത്തിയ കുട്ടിയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ചു. ബല്‍റാമും കുട്ടിയുടെ പിതാവും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൃത്യം ചെയ്യാന്‍ കാരണമെന്ന് പ്രതി പറഞ്ഞു.