Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

ലെവി വർധന ഒഴിവാക്കാൻ ശുപാർശ നൽകിയിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം

ജിദ്ദ- വിദേശികളുടെ കൊല്ലംതോറുമുള്ള ലെവി വർധന ഒഴിവാക്കാൻ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് ശുപാർശ നൽകി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. വിദേശികൾക്ക് കൊല്ലം തോറും ഏർപ്പെടുത്തിയ ലെവിയിൽ വർധനവ് വരുത്താതെ ഒരേനിലയിൽ തന്നെ നിലനിർത്തണമെന്ന തരത്തിലുള്ള ശുപാർശ രാജാവിന് നൽകി എന്നായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
 

Latest News