മുപ്പത്തേഴുകാരനായ എയര്‍ ഇന്ത്യ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

ന്യൂദല്‍ഹി- മുപ്പത്തേഴ് വയസ്സ് മാത്രം പ്രായമുള്ള എയര്‍ ഇന്ത്യ പൈലറ്റ് ദല്‍ഹി വിമാനത്താവളത്തില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. പരിശീലനവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം എത്തിയത്.
ക്യാപ്റ്റന്‍ ഹിമാനില്‍ കുമാറാണ് മരിച്ചത്. ഓഗസ്റ്റില്‍ ഇദ്ദേഹം മെഡിക്കല്‍ പരിശോധനക്ക് ശേഷം ഫിറ്റ് ആണെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
നിരവധി പൈലറ്റുകള്‍ അവധിയിലായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വലിയ തോതില്‍ അധ്വാനം വേണ്ടിവന്ന ഇദ്ദേഹം ദീപാവലി കഴിഞ്ഞ് ഇന്ന് പരിശീലനത്തിന് എത്തിയതായിരുന്നു. പുതിയതരത്തിലുള്ള മറ്റൊരു വിമാനം പറപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു പരിശീലനം.
കുഴഞ്ഞുവീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News