VIDEO സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ മഴ തുടരുന്നു; വെള്ളക്കെട്ടില്‍ ഗതാഗത സ്തംഭനം

ദമാം-കിഴക്കന്‍ പ്രവിശ്യയില്‍  ദാമാമിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടി മിന്നലോടെ മഴ തുടരുന്നു. കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. വ്യാഴം ഉച്ചയോടെ തുടങ്ങിയ മഴക്ക്് വൈകുന്നേരമായിട്ടും ശമനമായില്ല.
 മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കടുത്ത തണുപ്പിനുള്ള തുടക്കമാണ് ഇത്രയും ശക്തമായ മഴ എന്നാണ്് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. അല്‍കോബാര്‍, തുഖ്ബ, ഖഫ്ജി, അല്‍ ഹസ്സ, ജുബൈല്‍ എന്നിവിടങ്ങളിലും ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ കനത്ത മഴയാണ്് പെയ്യുന്നത്.  അല്‍കോബാര്‍, ദമാം, ജുബൈല്‍ ഹൈവേയില്‍ റോഡില്‍ വെള്ളം നിറഞ്ഞതു കാരണം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിനുള്ള ഇന്ധനം മുന്‍കൂട്ടി കരുതണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷികരുടെ പ്രവചനം.  കടകംബോളങ്ങളിലും നിരത്തുകളിലും തിരക്ക് തീരെ കുറവാണ്. മഴ കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു.  


 

 

 

Latest News