അല്‍ ശിഫയില്‍ സൈന്യം തുടരുന്നു; സ്ഥിതി അതീവ ഗുരുതരം; ഇസ്രായില്‍ അവകാശവാദങ്ങള്‍ തള്ളി ഹമാസ്

ഗാസ-രണ്ടാം ദിവസവും ഇസ്രായില്‍ സൈന്യം കയ്യടക്കിയിരിക്കുന്ന ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ശിഫയിലെ സ്ഥതി മഹാദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോംപ്ലക്‌സിലെ സ്ഥിതി അന്ത്യന്തം വിപത്തിലേക്ക് നീങ്ങുകയാണെന്ന് അല്‍ ശിഫ ഡയരക്ടറെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനമാണ് നടത്തുന്നതെന്നും ഫലസ്തീന്‍ ജനതയുടെ വംശഹത്യ നടത്തുകയാണെന്നതിനുള്ള തെളിവുകളാണ് പുറത്തുവരുന്നതെന്നും യു.എന്‍ വിദഗ്ധര്‍ പറഞ്ഞു.
അതിനിടെ ബുധനാഴ്ച അല്‍ ശിഫ ആശുപത്രിയില്‍ സൈന്യം ആയുധങ്ങള്‍ കണ്ടെത്തിയെന്ന ഇസ്രായിലിന്റെ അവകാശവാദങ്ങള്‍ ഹമാസ് തള്ളി.
ഗാസയില്‍ ഒക്ടൊബര്‍ ഏഴിനുശേഷം ഇസ്രായില്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 11,470 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായില്‍ ആക്രമണങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മരണസംഖ്യ പൂര്‍ണമായും ഇതില്‍ ഉള്‍പ്പെടുന്നില്ല.
ഹമാസ് ആക്രമണത്തില്‍ ഇസ്രായിലിലുണ്ടായ മരണം 1200 മാത്രമാണെന്ന് ഇസ്രായില്‍ അധികൃതര്‍ കുറച്ചിരുന്നു.

 

Latest News