Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജറൂസലമിനു സമീപം വെടിവെപ്പ്; ഇസ്രായില്‍ സൈനികര്‍ക്ക് പരിക്ക്

ജറൂസലം- ഇസ്രായില്‍ സൈനികര്‍ക്കുനേരെ ജറൂസലമിനു സമീപം നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജറൂസലമിനു സമീപം ചെക്ക് പോയിന്റ് ആക്രമിച്ച  തോക്കുധാരികളെ വെടിവെച്ചു കൊന്നതായി സൈന്യം അറിയിച്ചു.
ആക്രമണത്തില്‍ നാല് പേര്‍ക്ക് വെടിയേറ്റതായും      ഒരാളുടെ മുറിവ് ഗുരുതരമാണെന്നും  എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മാഗന്‍ ഡേവിഡ് അഡോം പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് രണ്ട് പേര്‍ക്ക് നിസ്സാര പരിക്കുണ്ട്.

പരിക്കേറ്റവരെല്ലാം സുരക്ഷാ സേനാംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിനെയും ജറൂസലമിനെയും ബന്ധിപ്പിക്കുന്ന റോഡ് തുരങ്കങ്ങളിലേക്കുള്ള പ്രവേശന കവാടത്തിലെ ചെക്ക് പോയിന്റിന് നേരെയാണ് ആക്രമണം നടന്നത്.
ഇസ്രായില്‍  ഗാസയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ജറൂസലമിലെ ആക്രമണം. ഇസ്രായില്‍ യുദ്ധത്തിന്റെ 41ാം ദിവസമാണ് ചെക്ക് പോയിന്റ് ആക്രമിക്കപ്പെട്ടത്.

 

Latest News