മട്ടന്നൂരിൽ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ - മട്ടന്നൂരിൽ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ടൗൺ വാർഡ് കൗൺസിലറുടെ കോൺഗ്രസ് നേതാവുമായ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി പ്രശാന്ത് (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വാർഡിൽനിന്ന് നഗരസഭ ഓഫിസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News