കെ.ഡി.പി.എ ജിദ്ദ വസന്തോത്സവം വെള്ളിയാഴ്ച

കെ.ഡി.പി.എ വസന്തോത്സവത്തിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാരെ ജിദ്ദ വിമാനത്താവളത്തിൽ ഭാരവാഹികൾ സ്വീകരിക്കുന്നു

ജിദ്ദ - കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒൻപതാമത് വാർഷികം 'വസന്തോത്സവം 2023' നാളെ (നവംബർ 17) നടക്കും. വിവിധ കലാ പരിപാടികളോടെ വൈകുന്നേരം ആറിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നുള്ള അഞ്ചു പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും കെ.ഡി.പി.എ അംഗങ്ങൾക്കും കുട്ടികൾക്കും പുറമെ ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. 
പരിപാടിയിൽ പങ്കെടുക്കാനുള്ള കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് അയിരൂർ, അൻസു കോന്നി, സുമി അരവിന്ദ് എന്നിവർ ജിദ്ദയിലെത്തിച്ചേർന്നു. ഇവർക്ക് എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരണം നൽകി. പരിപാടിയിൽ കോൺസൽ ജനറൽ മുഖ്യാതിഥിയായി പങ്കെടുക്കും. 


 

Latest News