Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ നാല് കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി

തൃശൂര്‍ - തൃശൂരില്‍ നാല് കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മരത്താക്കരയില്‍നിന്നും പുത്തൂരില്‍നിന്നുമായി  കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മരത്താക്കരയില്‍നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറ സഹിതമാണ് എക്‌സൈസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറിപ്പുംപടിയില്‍നിന്നും 2.750 കിലോ കഞ്ചാവുമായി പുത്തൂര്‍ കുറുപ്പുംപടി സ്വദേശി  വിനു (29) വിനെയും എക്‌സൈസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

 

Latest News