Sorry, you need to enable JavaScript to visit this website.

കേന്ദ്ര അവഗണന: കേരളത്തിലെ എം പിമാര്‍ ഒരുമിച്ച് കേന്ദ്രമന്ത്രിമാരെ കാണാന്‍ തീരുമാനം

തിരുവനന്തപുരം - കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എം പിമാരുടെ യോഗത്തില്‍ ധാരണയായി. എം പിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എം പിമാരുടെ യോഗം ചേര്‍ന്നത്. നേരത്തിന്റെ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്, ക്ഷണിച്ചിട്ടും യു ഡി എഫ് എം പിമാര്‍ പോയിരുന്നില്ലെന്ന് ധനമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ക്ഷണം ലഭിച്ചിട്ടേ ഇല്ലെന്നായിരുന്നു യു ഡി എഫിന്റെയും എം പിമാരുടെയും പ്രതികരണം. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എം പിമാരുടെ യോഗം ചേര്‍ന്ന് കേരളത്തിന്റെ പ്രശ്നങ്ങള്‍ ഒന്നിച്ച് നിന്ന് ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Latest News