Sorry, you need to enable JavaScript to visit this website.

ഗാസയിൽ താൽക്കാലിക വെടിനിർത്തൽ, യു.എൻ പ്രമേയം പാസായി

ജനീവ- ഗാസയിൽ വെടിനിർത്തൽ വേണമെന്ന് യു.എൻ രക്ഷാ സമിതി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഗാസയിൽ വെടിനിർത്തൽ വേണമെന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്. രക്ഷാസമിതിയിൽ മാൾട്ടയാണ് പ്രമേയം കൊണ്ടുവന്നത്. വീറ്റോ അധികാരമുള്ള അമേരിക്ക, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. വെടിനിർത്തൽ വേണമെന്ന പ്രമേയം കഴിഞ്ഞ മാസം നാലു തവണ രക്ഷാസമിതിക്ക് മുന്നിലെത്തിയെങ്കിലും പാസായിരുന്നില്ല. പതിനഞ്ച് അംഗ കൗൺസിലിൽ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. താൽക്കാലിക വെടിനിർത്തൽ പ്രമേയമാണ് രക്ഷാ സമിതിയിൽ പാസായത്. ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സാധാരണക്കാരുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുക, ഗാസയിലെ സാധാരണക്കാർക്ക് അവരുടെ നിലനിൽപ്പിന് ആവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും വിതരണം ചെയ്യുക എന്നീ കാര്യങ്ങളും പ്രമേയത്തിലുണ്ട്. 
ഇസ്രായിലും ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിക്കുന്നത്.
 

Latest News