ഇസ്രായിലുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍; ഇക്കാര്യം ഹമാസ് നേതാക്കള്‍ ആവശ്യപ്പെടരുത്

ഗാസ- ഫലസ്തീനികള്‍ക്ക് രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണ തുടരുമെങ്കിലും ഇസ്രായിലുമായി യുദ്ധം ചെയ്യാന്‍ തയാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ ആദ്യം ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൂടിക്കാഴ്ച നടത്തിയപ്പോളാണ് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ വ്യക്തമായ സന്ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായിലിനെതിരായ യുദ്ധത്തില്‍ ഇറാനും ഹിസ്ബുല്ലയും പങ്കു ചേരണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യരുതെന്ന് ഹമാസ് നേതാക്കളെ ഉണര്‍ത്താന്‍ ഖാംനഇ ഇസ്മായില്‍ ഹനിയ്യയോട് ആവശ്യപ്പെട്ടതായും  ഹമാസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ഹമാസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

 

Latest News