ജിദ്ദ- ജിദ്ദയിൽ ഇന്ന്(ബുധൻ) രേഖപ്പെടുത്തിയത് റെക്കോർഡ് മഴ. കാലാവസ്ഥ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജിദ്ദ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 12 സ്‌റ്റേഷനുകളിൽ ആറു മണിക്കൂറിനിടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ഇങ്ങിനെയാണ്. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 4.6 മില്ലി, അൽ ജാമിഅ ഡിസ്ട്രിക്റ്റ് 37.2 മി, അമീർ ഫവാസ് 55.2, ഉമ്മുസ്സലം 66.8, അൽ റൗദ 1.4. മി, അൽ റബ്‌വ 4.8മി, ബനീ മാലിക് 2. മി, അൽ വുറൂദ് 2.മി, അൽ ബസാത്തീൻ 02. മി, അൽ ഖുംറ 5.2 മി, ജിദ്ദ തുറമുഖം 1.2മി, ദഹബാൻ 1.6 മി.
كميات الأمطار المسجلة اليوم على #جدة من 12 محطة خلال 6 ساعات.#نحيطكم_بأجوائكم pic.twitter.com/STpXQvwRnU
— المركز الوطني للأرصاد (NCM) (@NCMKSA) November 15, 2023