Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൈനിക സന്നാഹം പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലദ്വീപ്

ന്യൂദല്‍ഹി- മാലദ്വീപിലുള്ള ഇന്ത്യയുടെ സൈനിക സന്നാഹം പൂര്‍ണമായി പിന്‍വലിക്കണമെന്ന് മാലദ്വീപ് അധികൃതര്‍ ആവശ്യപ്പെട്ടു. മാലദ്വീപില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ അനുവദിച്ചിരുന്ന കരാറിന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ച സാഹചര്യത്തിലാണ് മാലദ്വീപിന്റെ നടപടി. ചൈനയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാലദ്വീപ് സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ സൈനിക ഹെലികോപ്ടറുകളും സൈനികരുമുള്‍പ്പെടുന്ന സന്നാഹത്തെ പൂര്‍ണമായി പിന്‍വലിക്കാനാണ് മാലദ്വീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാലദ്വീപിന് എല്ലാവിധത്തിലുമുള്ള സൈനിക, സാമ്പത്തിക സഹായങ്ങളും നേരത്തെ മുതല്‍തന്നെ ഇന്ത്യയാണ് നല്‍കിയിരുന്നതെങ്കിലും പ്രസിഡന്റ് അബ്ദുല്ല യമീന്റെ കീഴിലുള്ള മാലദ്വീപ് സര്‍ക്കാര്‍ ഇപ്പോള്‍ ചൈനയോടാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നത്.  
മാലദ്വീപിന്റെ തീരുമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മാലദ്വീപുമായി അടുക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്. 2011 ല്‍  മാലദ്വീപില്‍ എംബസി തുറന്ന ചൈന വളരെ വേഗത്തിലാണ് ബന്ധം ശക്തമാക്കിയത്. മാലദ്വീപില്‍ ചൈന ആരംഭിക്കുന്ന സംയുക്ത സമുദ്ര നിരീക്ഷണ കേന്ദ്രത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ദ്വീപിന്റെ വടക്കു പടിഞ്ഞാറെയറ്റത്ത് ഇന്ത്യയോട് ഏറ്റവുമടുത്ത ഭാഗത്തെ മുനമ്പായ മക്‌നുദൂവില്‍ സ്ഥാപിക്കുന്ന നിരീക്ഷണകേന്ദ്രം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണിയാവുമെന്നാണ് ആശങ്ക. അന്തര്‍വാഹിനി താവളം ഉള്‍പ്പെടെ സൈനിക താല്‍പര്യമുള്ള കേന്ദ്രമാണു ചൈന ലക്ഷ്യമിടുന്നത്.  സ്വതന്ത്ര വ്യാപാര കരാറിനു കീഴില്‍ ചൈനയും മാലദ്വീപും കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു നിരീക്ഷണ കേന്ദ്രം തുടങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചത്.
 സംയുക്ത നാവികസേനാ അഭ്യാസങ്ങളില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചിരുന്നു. മേഖലയില്‍ ചൈനയുടെ സേനാ സാന്നിധ്യം ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് ഇന്ത്യ  വിവിധ രാജ്യങ്ങളെ സംഘടിപ്പിച്ചു നാവിക അഭ്യാസങ്ങള്‍ക്കു തുടക്കം കുറിച്ചത്.

 

Latest News