കൊച്ചി വിമാനത്താവള ഡ്യൂട്ടി ഫ്രീയില്‍ ഗ്രേറ്റ് വിന്റര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍

നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാല്‍) പ്രീമിയം ഷോപ്പിംഗ് ഡെസ്റ്റിനേഷനായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ മൂന്ന് മാസം നീളുന്ന ഗ്രേറ്റ് വിന്റര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. 2024 ജനുവരി വരെ 6500 രൂപക്കു മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് വിവിധങ്ങളായ സമ്മാനങ്ങളാണ് ഈ ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ബമ്പര്‍ സമ്മാനം 25 പവന്‍ സ്വര്‍ണമാണ്. കൂടാതെ പ്രതിവാര നറുക്കെടുപ്പിലൂടെ രണ്ടു ഭാഗ്യശാലികള്‍ക്ക് ഓരോ പവന്‍ സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കും. കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കള്‍ക്കായി ആകെ 51 പവന്‍ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്.  
ഫെസ്റ്റിവല്‍ സീസണില്‍ ലോകോത്തര ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഒരുക്കിയിരിക്കുന്നത്. സിയാല്‍ വഴി കടന്നു പോകുന്ന രാജ്യാന്തര യാത്രക്കാര്‍ക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന പ്രീമിയം പെര്‍ഫ്യൂം, മിഠായികള്‍, ബെവറിജസ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവമിതമായ നിരക്കില്‍ വാങ്ങാവുന്നതാണ്.
ആഘോഷങ്ങളുടെ ഭാഗമായി, കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി സവിശേഷ ഇളവുകളും നല്‍കുന്നുണ്ട്. ഫെഡറല്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

 

Latest News