Sorry, you need to enable JavaScript to visit this website.

ആകാശവാണി മുൻ വാർത്ത അവതാരക തുളസീ ബായി അന്തരിച്ചു

തിരുവനന്തപുരം -  ആകാശവാണി മുൻ വാർത്താ അവതാരക പി.കെ തുളസീ ബായി (92) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
 1960-കളിൽ ഡൽഹിയിൽ വാർത്ത അവതാരകയായിരുന്ന തുളസീ ബായി പിന്നീട് തിരുവനന്തപുരം നിലയത്തിൽ ദീർഘകാലം സീനിയർ അനൗൺസറായി സേവനമനുഷ്ടിച്ചു. 1991-ലാണ് സർവീസിൽനിന്ന് റിട്ടയർ ചെയ്തത്. മക്കൾ: വേണുഗാപാൽ (ദുബൈ), പരേതനായ അനന്തകൃഷ്ണൻ. മരുമക്കൾ: മൈഥിലി, റാണി.

Latest News