Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞ 18 ന്; ക്രിക്കറ്റ് ബാറ്റുമായി ഇന്ത്യന്‍ സ്ഥാനപതി

ഇസ്‌ലാമാബാദ്- പാക്കിസ്ഥാനില്‍ തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ്  ഇംറാന്‍ ഖാന്‍ ഈ മാസം 18ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 25നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ തെഹ് രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടി അന്നുമുതല്‍ ശ്രമിച്ചുവരികയാണ്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള വിദേശനേതാക്കളെയും സെലിബ്രിറ്റികളേയും ക്ഷണിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/08/10/p10imran.jpg

ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ ഓട്ടോഗ്രാഫോടുകൂടിയ ക്രിക്കറ്റ് ബാറ്റ് ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ നിയുക്ത പ്രധാനമന്ത്രി ഇംറാന്‍ ഖാന് സമ്മാനിക്കുന്നു.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ ഇന്നലെ ഇംറാന്‍ ഖാനെ സന്ദര്‍ശിച്ചു. വിജയത്തില്‍ ഇംറാന്‍ ഖാനെ അഭിനന്ദനമറിയിച്ച ബിസാരിയ ഇന്ത്യ-പാക് ബന്ധമടക്കമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഓട്ടോഗ്രാഫ് എഴുതിയ ക്രിക്കറ്റ് ബാറ്റ് ഹൈക്കമ്മീഷണര്‍ ബിസാരിയ ഇംറാന്‍ ഖാന് സമ്മാനിച്ചു.

 

 

Latest News