ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു - ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ദോഡ ജില്ലയിലെ അസർ മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. 55 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപോർട്ട്. ബട്ടോട്ട് കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ അസാറിന് സമീപമുള്ള റോഡിൽ നിന്ന് തെന്നി 300 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ അനുശോചിച്ചു. ഒരാഴ്ചയ്ക്കിടെ ദോഡ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണിത്.

Latest News