ഗര്‍ഭിണിയായ ഭാര്യയെ വെടിവെച്ചു, മലയാളി യുവാവ് യു.എസ് പോലീസ് കസ്റ്റഡിയില്‍

ഷിക്കാഗോ- യു.എസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) -ലാലി ദമ്പതികളുടെ മകള്‍ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. ഗര്‍ഭിണിയായ മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവെക്കുകയായിരുന്നു. അമല്‍ റെജിയെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

 

Latest News