ടെല്‍അവീവില്‍ ഹമാസ് റോക്കറ്റ്; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം

ടെല്‍അവീവ്- സെന്‍ട്രല്‍ ഇസ്രായിലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഗാസയില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ കുതിച്ചതായി ദൃക്‌സാക്ഷികളും പറഞ്ഞു.
20 വയസ്സായ യുവാവിനാണ് ഗുരുതര പരിക്കേന്ന് മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. യുവാവിനു പുറമെ 43 വയസ്സായ സ്ത്രീയും ചികിത്സയിലാണ്. മൂന്നാമത്തെയാള്‍ക്ക് നേരിയ പരിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News