Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊതുതെരഞ്ഞെടുപ്പ്; റഷ്യയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം

മോസ്‌കോ- റഷ്യയിൽ അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിയമത്തിന് അംഗീകാരം നൽകി. പുതിയ നിയന്ത്രണങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വഌദമിർ പുടിൻ അംഗീകാരം നൽകി. 24 വർഷമായി റഷ്യയുടെ പ്രസിഡന്റ് പദവി വഹിക്കുന്ന പുടിൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് സൂചന. എന്നാൽ താൻ മത്സരിക്കുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്ന ശേഷമേ പ്രഖ്യാപനം നടത്തൂവെന്നും പുടിൻ പറഞ്ഞു. ഫ്രീലാൻസർമാരെയോ സ്വതന്ത്ര പത്രപ്രവർത്തകരെയോ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ സെഷനുകൾ കവറേജ് ചെയ്യാൻ അനുവദിക്കില്ല. രജിസ്റ്റർ ചെയ്ത മീഡിയകൾക്ക് മാത്രമായിരിക്കും കവറേജിന് അനുമതി. പ്രാദേശിക, സൈനിക അധികാരികളിൽ നിന്ന് മുൻകൂർ അനുമതിയില്ലാതെ സൈനിക താവളങ്ങളിലോ സൈനിക നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളിലോ കമ്മീഷന്റെ നടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അനുവദിക്കില്ല. നിലവിൽ റഷ്യയിൽ ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനമുണ്ട്. ഇത് മറികടക്കാൻ റഷ്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന വെർച്വൽ െ്രെപവറ്റ് നെറ്റ്‌വർക്കുകൾ (വി.പി.എൻ) തടയാൻ ഡിജിറ്റൽ വികസനം, കമ്മ്യൂണിക്കേഷൻസ്, മാസ് മീഡിയ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
 

Latest News