Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ബലദ് സന്ദർശിച്ച് കപ്പലിൽ  എത്തിയ 900 വിനോദ സഞ്ചാരികൾ 

ടൂറിസ്റ്റ് കപ്പലിൽ എത്തിയ വിനോദസഞ്ചാരികൾ ജിദ്ദ ബലദ് സന്ദർശിക്കുന്നു.

ജിദ്ദ - ഹിസ്റ്റോറിക് ജിദ്ദയുടെ പൈതൃകവും ചരിത്രവും സൗദി അറേബ്യയുടെ സംസ്‌കാരവും പ്രകൃതിയും പരിചയപ്പെടുത്താനുള്ള, ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാമും ക്രൂയിസ് സൗദി അറേബ്യയുടെയും ശ്രമത്തിന്റെ ഭാഗമായി സൗദി ക്രൂയിസ് കപ്പലിൽ എത്തിയ 900 ലേറെ വിനോദ സഞ്ചാരികൾ ഹിസ്റ്റോറിക് ജിദ്ദയിലെ ബലദ് സന്ദർശിച്ചു. ബലദിലെ പ്രകൃതി, സാംസ്‌കാരിക, പൈതൃക ടൂറിസം കേന്ദ്രങ്ങൾ ഇവർ സന്ദർശിച്ചു. പുരാതന ജിദ്ദയിലെ ഗലികൾ, കെട്ടിടങ്ങൾ, പരമ്പരാഗത വാസ്തുവിദ്യ, തടികൊണ്ട് നിർമിച്ച ബാൽക്കണികൾ, വാസ്തുവിദ്യാ ശൈലിയുള്ള മസ്ജിദുകൾ, തിരക്കേറിയ മാർക്കറ്റുകൾ, പരമ്പരാഗത കരകൗശല വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും തുണിത്തരങ്ങളും വിൽക്കുന്ന കടകൾക്ക് പേരുകേട്ട ഇടിങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ തെരുവുകൾ, പൈതൃക മ്യൂസിയങ്ങൾ എന്നിവ ടൂറിസ്റ്റുകളുടെ പര്യടനത്തിൽ ഉൾപ്പെടുത്തി. 
സൗദിയിൽ മറൈൻ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ച സൗദി ക്രൂയിസ് പദ്ധതിയും ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാമും തമ്മിലുള്ള സഹകരണം പോലെ സൗദിയിലെ വിനോദസഞ്ചാര മേഖലകളും ബന്ധപ്പെട്ട പദ്ധതികളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഈ സന്ദർശനങ്ങൾ പ്രതിഫലിപ്പിക്കുന്നു. സൗദി ക്രൂയിസ് പദ്ധതിയും ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാമും തമ്മിലുള്ള സഹകരണം സന്ദർശകർക്ക് സമ്പന്നമായ അനുഭവം പ്രദാനം ചെയ്യുന്നു. ഇത് സൗദിയിൽ വിനോദസഞ്ചാര വ്യവസായ മേഖലയുടെ അതിവേഗ വളർച്ചക്ക് സഹായിക്കും. 
ക്രൂയിസ് സൗദി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത്തരം സഹകരണങ്ങൾക്ക് വലിയ പങ്കുണ്ട്. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി 2035 ഓടെ ടൂറിസ്റ്റ് കപ്പലുകൾ വഴി പ്രതിവർഷം 13 ലക്ഷം ടൂറിസ്റ്റുകളെ സ്വീകരിക്കാനും മറൈൻ ടൂറിസം മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ക്രൂയിസ് സൗദി തന്ത്രം ലക്ഷ്യമിടുന്നു. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനമായും പ്രതിവർഷം രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 10 കോടിയായും ഉയർത്തുന്ന നിലക്ക് ടൂറിസം മേഖല വികസിപ്പിക്കാൻ വിഷൻ 2030 ഉന്നമിടുന്നു. 

Latest News