Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിലെ പച്ചക്കറി വ്യാപാര മേഖലയിൽ വിജയഗാഥ രചിച്ച് സൗദി യുവതി

ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ സ്വന്തമായി സ്റ്റാൾ നടത്തുന്ന സൗദി യുവതി ജൂദ് അൽരിഫാഇ.

ജിദ്ദ - ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വ്യാപാര മേഖലയിൽ വിജയഗാഥ രചിക്കുകയാണ് സൗദി യുവതി ജൂദ് അൽരിഫാഇ. മൊത്ത വ്യാപാരികളും ചില്ലറ കച്ചവടക്കാരും സ്റ്റാളുകൾ നടത്തുന്നവരും സാദാ ഉപയോക്താക്കളും വ്യാപാര സ്ഥാപനങ്ങൾക്ക് ആവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും മൊത്തമായി വാങ്ങാൻ വരുന്നവരും അടക്കം ആയിരക്കണക്കണക്കിനാളുകളുടെ തിക്കുംതിരക്കും ബഹളവും അനുഭവപ്പെടുന്ന ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ ഏക വനിതാ വ്യാപാരിയാണ് ജൂദ് അൽരിഫാഇ. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്തുള്ളത്. അഭിലാഷങ്ങളും പ്രതീക്ഷകളം കൈവരിക്കാൻ സൗദി വനിതകൾക്ക് സ്വയം തൊഴിൽ, ബിസിനസ് മേഖലകളിലേക്ക് കടക്കാൻ കഴിയുമെന്ന് തെളിയിക്കാൻ എല്ലാ കുത്തക നിയമങ്ങളും ലംഘിച്ച് ജൂദ് അൽരിഫാഇ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വ്യാപാര മേഖലയിൽ പ്രവേശിക്കുകയായിരുന്നു. 
2019 മുതലാണ് പച്ചക്കറി മാർക്കറ്റിൽ താൻ പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് ജൂദ് അൽരിഫാഇ പറഞ്ഞു. തുടക്കത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ തന്റെ പേരിൽ സ്വന്തം സ്ഥാപനവും തനിക്കു കീഴിൽ തൊഴിലാളികളുമുണ്ടെന്ന് ഇവർ പറയുന്നു. ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ചില വിദേശികളുടെ കുത്തകയുണ്ടായിരുന്നിട്ടും സാഹചര്യങ്ങളുമായും പ്രതിബന്ധങ്ങളുമായും പോരടിച്ച് ഈ രംഗത്ത് തുടരാനും വിജയിക്കാനും ജൂദിന് സാധിച്ചു. ജൂദ് അൽരിഫാഇയുടെ സ്റ്റാളിൽ പഴവർഗങ്ങളാണ് വിൽക്കുന്നത്. സൗദി മൊത്ത വ്യാപാരിയിൽ നിന്നാണ് തന്റെ സ്റ്റാളിലേക്ക് ആവശ്യമായ പഴവർഗങ്ങൾ സ്ഥിരമായി എടുക്കുന്നതെന്ന് ജൂദ് അൽരിഫാഇ പറയുന്നു. തന്റെ അനുഭവം പ്രചോദനമായെടുത്ത് സൗദി യുവതികൾ ബിസിനസ് മേഖലയിൽ പ്രവേശിക്കണമെന്ന് ജൂദ് അൽരിഫാഇ പറഞ്ഞു. 

Latest News