Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം - ഫലസ്തീൻ പ്രശ്‌നത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എം.പി. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഫലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് കെ.പി.സി.സിയുടെ ജവഹർലാൽ നെഹ്‌റു അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു തരൂർ.
 ഹമാസ് വിഷയത്തിൽ ശശി തരൂരിന്റെ നിലപാട് തെറ്റാണെന്നും അത് തിരുത്തണമെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഹമാസിനെ ഭീകരവാദി എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഹമാസിന്റെ പ്രത്യാക്രമണം പതിറ്റാണ്ടുകളായി ഫലസ്തീനിലെ പിറന്ന മണ്ണിൽ ആക്രമമണത്തിന് ഇരയാകുന്നവരുടെ രോഷപ്രകടനമായി കണ്ടാൽ മതിയെന്നും അത് ഭീകരവാദമല്ല, നിസ്സഹായാവസ്ഥയിലുള്ള പ്രതികരണം മാത്രമാണെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് എന്നും ഫലസ്തീനൊപ്പമാണെന്നും പ്രസ്തുത നിലപാടു തന്നെയാണ് തരൂരിനുമെങ്കിലും ഹമാസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശേഷണം മാത്രമാണ് കോൺഗ്രസിന് പ്രയാസമുണ്ടാക്കിയതെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 അതിനിടെ, ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വാതന്ത്ര ഫലസ്തീന് അനുകൂലമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ആവർത്തിച്ചു വ്യക്തമാക്കി. കോൺഗ്രസിന് നിലപാടില്ലെന്ന് വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയുടെ പ്രസ്താവന കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഉക്രൈനിൽ മരിച്ചുവീഴുന്നവർക്ക് വേണ്ടി മാർക്‌സിസ്റ്റ് പാർട്ടി റാലി നടത്തിയിട്ടില്ല. ഇറാഖ് യുദ്ധത്തിൽ ഇ.എം.എസ് നേടിയെടുത്ത രാഷ്ട്രീയലാഭം കണ്ടാണ് പിണറായി വിജയൻ ഫലസ്തീൻ വിഷയത്തിൽ വായിട്ടടിക്കുന്നതെന്നും ഹസൻ ആരോപിച്ചു.

Latest News