സ്‌കൂളിലേക്ക് പോകവെ സ്‌കൂട്ടറിൽ കാറിടിച്ച് അധ്യാപിക മരിച്ചു; മകൾക്ക് പരുക്ക്

തിരുവനന്തപുരം - മകളുമായി സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുകയിരുന്ന അധ്യാപികയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം. പുഴനാട് ലയോള സ്‌കൂളിലെ അദ്ധ്യാപികയും ചാങ്ങ സ്വദേശിനിയുമായ അഭിരാമി(33)യാണ് മരിച്ചത്. സ്‌കൂട്ടറിന് പിന്നിലിരുന്ന മകൾ അർപ്പിത(10)യ്ക്ക് പരുക്കേറ്റു. കള്ളിക്കാട് തേവൻകൊട് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.
 അമിത വേഗത്തിലെത്തിലെത്തിയ കാർ സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
 

Latest News