ക്ലാസിൽ വിദ്യാർത്ഥി പെപ്പർ സ്‌പ്രേ വിതറി; കണ്ണൂരിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 12 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കണ്ണൂർ - സ്‌കൂൾ ക്ലാസ് മുറിയിൽ വിദ്യാർത്ഥി പെപ്പർ സ്‌പ്രേ പ്രയോഗിച്ചതിനെ തുടർന്ന് സഹപാഠികൾ ആശുപത്രിയിൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത തായിനേരി എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് 12 ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News