കോൺഗ്രസിന്റെ ഫലസ്തീൻ റാലി ബീച്ചിൽ മറ്റൊരിടത്ത് നടത്താമെന്ന് കലക്ടറുടെ വിശദീകരണം

കോഴിക്കോട്-കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് വേദി അനുവദിക്കാത്തതില്‍ വിശദീകരണവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. നവ കേരള സദസ്സ് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്. സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത് , ബീച്ചില്‍ മറ്റൊരിടത്ത് നടത്താന്‍ തടസമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

 

Latest News