സൗദിയിലേക്ക് കാറിന്റെ ടയറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ജിദ്ദ- അൽ ഹദീഥ വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടി. വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച 852,000 ക്യാപ്റ്റഗൺ ഗുളികകൾ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. വാഹനത്തിന്റെ സ്‌പെയർ ടയറിലും ഇന്ധന ടാങ്കിലും ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്. അൽ ഹദീത ക്രോസിംഗിലൂടെ വരുന്ന വാഹനങ്ങളിലൊന്ന് പരിശോധിച്ചപ്പോൾ സ്‌പെയർ ടയറിലും വാഹനത്തിന്റെ ഇന്ധന ടാങ്കിലും ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു.
 

Latest News