ക്വറ്റ- പ്രസവത്തിനിടയില്‍ ഡോക്ടര്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ കഴുത്തറുത്തു. പാക്കിസ്ഥാനിലെ ക്വറ്റയിലാണ് സംഭവം. സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടര്‍ക്കാണ് അബദ്ധം സംഭവിച്ചത്. കുഞ്ഞിന്റെ ശരീരം ഗര്‍ഭപാത്രത്തില്‍ ബാക്കിയാക്കി തല പുറത്തെടുക്കുകയായിരുന്നു.
തുടര്‍ന്ന് ക്വറ്റ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അബദ്ധം സംഭവിച്ചയുടന്‍ ശസ്ത്രക്രിയക്ക് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സ്വകാര്യ ക്ലിനിക്ക് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ട്രൈബ്യൂണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ദുഷ്ടകഥാപാത്രമാകേണ്ടവരല്ല ഹാജിമാര്‍; മാനവികത ഉയര്‍ത്തുന്ന വിശ്വപൗരന്മാര്‍
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
സ്വകാര്യ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിസമ്മതിക്കുകയാണെന്ന് ക്വറ്റ പ്രസ്‌ക്ലബിലെത്തിയ യുവതിയുടെ ഭര്‍ത്താവ് അബ്ദുന്നാസിര്‍ പറഞ്ഞു. ക്ലിനിക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ കുഞ്ഞിന്റെ തല മുഴുവനായും മുറിച്ച് പുറത്തെടുക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു. പാക്കിസ്ഥാനില്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന വനിതയാണ് ഡോക്ടറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






