കൂടുതല്‍ ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍

ജറൂസലം- ഗാസയില്‍ കൂടുതല്‍ ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ടാങ്ക് വിരുദ്ധ യൂണിറ്റിന്റെ തലവനായ യാക്കൂബ് അഷൂറിനെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

മുഹമ്മദ് ഖമീസ് ദബാബേഷ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ഇന്റലിജന്‍സ് തലവനായിരുന്നു ദബബേഷ് മുമ്പ്. നിലവില്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡിലെ മറ്റ് ഉന്നത അംഗങ്ങളെ സൈന്യം വധിച്ചതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇക്കാര്യങ്ങള്‍ ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

 

Latest News