Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ അതിർവരമ്പുകൾ ലംഘിച്ചു; പ്രത്യാഘാതം ഭീകരമായിരിക്കും-ജോർദ്ദാൻ

അമ്മാൻ- ലോകം ഇക്കാലം വരെ കാത്തുസൂക്ഷിച്ച മുഴുവൻ മര്യാദകളും മാന്യതകളും ലംഘിച്ചാണ് ഇസ്രായിൽ ഗാസയിൽ അതിക്രമം നടത്തുന്നതെന്നും ഇതിന്റെ അനന്തര ഫലം അതീവ മോശമായിരിക്കുമെന്നും ജോർജാൻ വിദേശകാര്യമന്ത്രി. എല്ലാ അതിരുകളും ഇസ്രായിൽ ലംഘിക്കുകയാണ്. ഗാസയിലെ യുദ്ധത്തിന്റെ ഫലങ്ങൾ ഇസ്രായിലിനും മേഖലക്കും മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാസയുടെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുന്നതിനോ എൻക്ലേവിനുള്ളിൽ സുരക്ഷാ മേഖലകൾ സൃഷ്ടിക്കുന്നതിനോ ഉള്ള ഇസ്രായേലിന്റെ പദ്ധതികൾ അംഗീകരിക്കില്ലെന്ന് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ പറഞ്ഞു. പ്രതിസന്ധിയുടെ മൂലകാരണം ഫലസ്തീനികളുടെ 'നിയമപരമായ അവകാശങ്ങൾ' ഇസ്രായിൽ നിരസിച്ചതാണെന്നും രാജാവ് പറഞ്ഞു. ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള സംഘർഷത്തിന് സൈനിക നടപടി പരിഹാരമല്ലെന്നും രാജാവ് പറഞ്ഞു. 
യുദ്ധത്തിൽ തകർന്ന ഗാസയുടെ പ്രദേശം മറ്റ് ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായിൽ വേർപെടുത്തരുത്. 
ജോർദാൻ അതിർത്തി പങ്കിടുന്ന വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ നടത്തുന്ന ലംഘനങ്ങളെക്കുറിച്ച് താൻ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഫലസ്തീൻ സിവിലിയൻമാർക്ക് നേരെയുള്ള ജൂത കുടിയേറ്റക്കാരുടെ ആക്രമണം 'സംഘർഷം വിപുലീകരിക്കുകയും പ്രദേശത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News