ഇസ്രായിലുമായി ഒപ്പുവെച്ച കരാറുകള്‍ റദ്ദാക്കാന്‍ ഒരുങ്ങി ജോര്‍ദാന്‍

അമ്മാൻ - ഇസ്രായിലുമായി ജോര്‍ദാന്‍ ഒപ്പുവെച്ച കരാറുകള്‍ പുനഃപരിശോധിക്കാന്‍ ജോര്‍ദാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. കരാറുകള്‍ പുനഃപരിശോധിച്ച് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയമകാര്യ കമ്മിറ്റിയെ പാര്‍ലമെന്റ് ചുമതലപ്പെടുത്തി. നിയമകാര്യ കമ്മിറ്റി സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ ഗവണ്‍മെന്റിന് കൈമാറും. ഗാസയില്‍ സയണിസ്റ്റ് രാഷ്ട്രം നടത്തിയ യുദ്ധക്കുറ്റങ്ങളും വംശഹത്യയും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു മുമ്പാകെ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പരാതി ഫയല്‍ ചെയ്യാനും സമാന നടപടി സ്വീകരിക്കുന്നതിന് അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ പാര്‍ലമെന്റുകളെ പ്രേരിപ്പിക്കാനും പ്രത്യേക ചട്ടക്കൂട് തയാറാക്കാനും നിയമ കമ്മിറ്റിയോട് ജോര്‍ദാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് അല്‍സ്വഫദി നിര്‍ദേശിച്ചു.

 

Latest News