Sorry, you need to enable JavaScript to visit this website.

ജിദ്ദ ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികൾ.

ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ റീജ്യനൽ കമ്മിറ്റിയുടെ കീഴിലുള്ള കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൊത്തം അംഗങ്ങളുടെ 50 ശതമാനം മെമ്പർമാർ പങ്കെടുത്ത യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് റിട്ടേണിംഗ് ഓഫീസറായിരുന്നു. മുഹമ്മദ് ബൈജു അവതരിപ്പിച്ച് ലുലു സൈനി പിന്തുണച്ച പാനലിനെ ഐക്യകണ്ഠന തെരഞ്ഞെടുത്തു.  
ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മൂത്തേടത്ത്, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് റഫീഖ് മൂസ, സിദ്ദീഖ് പുല്ലങ്കോട്, മുഹമ്മദ് ബൈജു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി റോബി തോമസ് (പ്രസി) മുഹമ്മദ് ബൈജു, ബിബിൻ ബാബു, സാബു ശംസുദ്ദീൻ (വൈസ് പ്രസി), ഷാനവാസ് ഷെയ്ഖ് സ്‌നേഹക്കൂട്, ജോൺസൺ തങ്കച്ചൻ (ജന. സെക്ര), സിയാദ് അബ്ദുൽ റഷീദ്, സിബിൻ ബാബു, മോഹനൻ പിള്ള, സൈഫുദ്ദീൻ അബ്ദുൽ റഹ്മാൻ (സെക്ര), അഷ്‌റഫ് കൂരിയോട് (ട്രഷ), റീജ്യണൽ കമ്മിറ്റി പ്രതിനിധികളായി മനോജ് മുരളീധരൻ, നിഷാദ് യഹ്‌യ എന്നിവരെയും എക്‌സിക്യൂട്ടിവ് അംഗങ്ങളായി റിഷിദ്. എൻ, നുജുമുദ്ദീൻ അബ്ദുൽ ഖാദർ, ലിൻസി രാജൻ, ലിനു കുരുവിള, അഷ്‌റഫ് ഫ്രഡി, ഷൈജു മാത്യു, മാമച്ചൻ, എ.കെ. ഷാജഹാൻ, ഷറഫുദ്ദീൻ, ഷെറിൻ സിദ്ദീഖ്, അൻസാർ ഖാൻ, ജിൻസി സിബിൻ എന്നിവരെയും തെരഞ്ഞെടുത്തു. 
അനുമോദന ചടങ്ങിൽ പുതിയ പ്രസിഡന്റ് റോബിൻ തോമസ് അധ്യക്ഷത വഹിച്ചു. നിഷാദ് യഹ്‌യ സ്വാഗതവും ജനറൽ സെക്രട്ടറി ഷാനവാസ് നന്ദിയും പറഞ്ഞു.

Latest News