Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം ഇല്ലെന്നു കേജ്‌രിവാള്‍

റോഹ്തക്- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം ആം ആദ്മി പാര്‍ട്ടി (എ.എ.പി) ചേരില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. ഇപ്പോള്‍ പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിന്റെ വികസത്തില്‍ ഒരു പങ്കുമില്ലാത്തവരാണെന്നും ഹരിയാനയിലെ റോഹ്തക്കില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ എ.എ.പി ഒരു മുന്നണിയുടേയും ഭാഗമായിരിക്കില്ല. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ സഭാ ഉപാധ്യക്ഷ പദവിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഭരണക്ഷിയേയും പ്രതിപക്ഷത്തേയും പിന്തുണയ്ക്കാതെ എ.എ.പി വിട്ടു നിന്നിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യില്ലെന്നറിയിച്ച പാര്‍ട്ടി എന്നാല്‍ പ്രതിപക്ഷം തങ്ങളുടെ പിന്തുണ തേടാത്തതില്‍ പരിഭവവും അറിയിച്ചിരുന്നു.
 

Latest News