മര്‍കസ് നോളജ് സിറ്റിക്ക് ഐ.സി.സി.എന്‍ യുനെസ്‌കോയില്‍ സ്ഥിരാംഗത്വം

ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ചറല്‍ കോ- ഓപറേഷന്‍ നെറ്റ്‌വര്‍ക് (ഐ സി സി എന്‍) സെക്രട്ടിറി ജനറല്‍ ജനറല്‍ ജൂലിയോ ബ്ലാസ്‌കോ നാച്ചര്‍ മര്‍കസ് നോളജ് സിറ്റിയെ ഐ സി സി എന്‍ സ്ഥിരാംഗമായി പ്രഖ്യാപിക്കുന്നു

കോഴിക്കോട്- യുനെസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ചറല്‍ കോ-ഓപറേഷന്‍ നെറ്റ്‌വര്‍കി (ഐ സി സി എന്‍)ല്‍ മര്‍കസ് നോളജ് സിറ്റിക്ക് സ്ഥിരാംഗത്വം. നഗരങ്ങളുടെ പൈതൃക സംരംക്ഷണത്തിനും അഭിവൃദ്ധിക്കുമായി സ്‌പെയിനിലെ വലന്‍സിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ സി സി എനിന്റെ ഒമ്പതാമത് ജനറല്‍ അസംബ്ലിയാണ്  കോഴിക്കോട് വെച്ച് നടന്നത്. ആദ്യമായാണ് ഐ സി സി എന്‍ ജനറല്‍ അസംബ്ലിക്ക് ഇന്ത്യ വേദിയാകുന്നത്. 12 വിദേശ രാജ്യങ്ങളില്‍ നിന്നായി മേയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് അസംബ്ലിക്കായി കോഴിക്കോട് എത്തിയത്. സ്പെയിന്‍, ഇറാന്‍, ശ്രീലങ്ക, ബഹ്റൈന്‍, ബ്രസീല്‍, സൗത്ത് കൊറിയ തുടങ്ങിയ രാജങ്ങളില്‍ നിന്നുള്ളവരാണ് അസംബ്ലി പ്രതിനിധികള്‍. 
ഐ സി സി എന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ ബ്ലാസ്‌കോ നാച്ചര്‍ മര്‍കസ് നോളജ് സിറ്റിയുടെ അംഗത്വം പ്രഖ്യാപിച്ചു. ഐ സി സി എന്‍ ഡയറക്ടര്‍ ഡോ. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജൂലിയോ റമോണ്‍ ബ്ലാസ്‌കോ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
നാചോ സില്‍വസ്റ്റര്‍, പൗള മാര്‍ക്യൂസ് മാറവില്ല, മെത്സിരി അലക്സാണ്ടര്‍ ഡി സില്‍വ, ഫൈസല്‍ മെയ്ത്ര, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. നിസാം റഹ്‌മാന്‍, നൂറുദ്ദീന്‍ മുസ്തഫ നൂറാനി സംസാരിച്ചു. പൈതൃക കലകളുടെ സംരക്ഷണം നയമായി പ്രഖ്യാപിച്ച 26 നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാര്‍ അസംബ്ലിക്കായി എത്തിയിരുന്നു. കൂടാതെ, മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു. ജനറല്‍ അസംബ്ലി അംഗങ്ങളുമായി നോളജ് സിറ്റിയുടെയും സിറ്റിയിലെ വിവിധ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും മേധാവികളുമായും വിദ്യാര്‍ത്ഥികളുമായും സംവദിച്ചു. തുടര്‍ന്ന്, വിവിധ മാപ്പിള കലകളുടെ പ്രദര്‍ശനവും നടന്നു. 

Latest News