46,000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടയത് മൂന്ന് കട്ട സോപ്പ്

താനെ-മഹാരാഷ്ട്രയില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയ യുവാവ് തട്ടിപ്പിനിരയായി. 46,000  രൂപയുടെ ഫോണ്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് മൂന്നു കഷണം സോപ്പ്. മഹാരാഷ്ട്രയിലെ താനെയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പര്‍ച്ചേസ് നടത്തിയ യുവാവ് തട്ടിപ്പിന് ഇരയായത്.  
ഐഫോണാണ്  ഓര്‍ഡര്‍ ചെയ്തിരുന്നത്.  പാഴ്‌സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ കിട്ടിയത് മൂന്നു കട്ട ബാര്‍ സോപ്പ്.
മൊബൈല്‍ ഫോണിന്റെ പെട്ടിയില്‍ ആയിരുന്നു സോപ്പുകട്ടകള്‍ വെച്ചിരുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പാഴ്‌സല്‍ ഇടയ്ക്കു വെച്ചു തുറന്ന് ആരോ തട്ടിപ്പു നടത്തിയിരിക്കാമെന്നാണ് ഭയേന്ദര്‍ പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

 

Latest News