പൊണ്ണത്തടി കുറയ്ക്കാന്‍ കഴിയുന്നില്ല; എം.ബി.ബി.എസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

ബംഗളൂരു-ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു നഗരത്തിലാണ് സംഭവം.
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ പ്രകൃതി ഷെട്ടി (20)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് എജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് പ്രകൃതി ഷെട്ടി ചാടിയതെന്ന് പോലീസ് പറഞ്ഞു.  തടി കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ഥിനി വിഷാദത്തിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ബെലഗാവി ജില്ലയിലെ അത്താണി സ്വദേശിയാണ് പ്രകൃതി.
ജീവിതം മടുത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്റെ പൊണ്ണത്തടി തടസ്സമായി. ശരീരഭാരം കുറയ്ക്കാനുള്ള എന്റെ ശ്രമങ്ങള്‍ പാഴായി, ഇത് എന്നെ വിഷാദത്തിലാക്കി-ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

Latest News