വ്യാജ പാസ്‌പോർട്ടിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ചയാൾ ഹായിലിൽ പിടിയിൽ

ഹായിൽ- സൗദി അറേബ്യയിലേക്ക് ഹായിൽ വിമാനതാവളം വഴി കടക്കാൻ ശ്രമിച്ച അനധികൃത യാത്രക്കാരനെ ജവാസാത്ത് അധികൃതർ പിടികൂടി. അഫ്ഗാൻ സ്വദേശിയാണ് പിടിയിലായത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ കടക്കാൻ ശ്രമിച്ചത്. നേരത്തെ സൗദി അറേബ്യയിൽ നിയമലംഘനം നടത്തിയതിന് ഇദ്ദേഹത്തെ പിടികൂടി നാട്ടിലേക്ക് അയച്ചതായിരുന്നു. തുടർന്ന് വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദ് വിമാനതാവളത്തിലും സമാനമായ ശ്രമത്തിന് പാക് സ്വദേശികൾ പിടിയിലായിരുന്നു.
 

Latest News