Sorry, you need to enable JavaScript to visit this website.

വീട്ടുമുറ്റത്തേക്ക് കയറ്റവെ കാറിടിച്ച് കാസർക്കോട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

(ഉപ്പള) കാസർകോട് - വീട്ടുമുറ്റത്തേക്കു കയറ്റിയ കാറിൽ അകപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർക്കോട്ടെ ഉപ്പള സോങ്കാലൽ കൊടങ്ക റോഡിലെ നിസാർ-തസ്രീഫ ദമ്പതികളുടെ മകൻ മസ്തുൽ ജിഷാനാണ് മരിച്ചത്. 
 ജിഷാനും മറ്റൊരു കിട്ടിയും വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാർ ഗേറ്റ് വഴി വന്നത്. കാറിന് തൊട്ടുമുന്നിലായി കുട്ടി ഓടി വന്ന് നില്ക്കുന്നത് വ്യക്തമായി കാണാമായിരുന്നെങ്കിലും കാറോടിച്ച ബന്ധു അത് കണ്ടില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് മനസ്സിലാവുന്നത്. കൂടെയുണ്ടായിരുന്ന കുട്ടി ഉടനെ വീട്ടിനകത്തു കയറി വിവരം പറയുകയായിരുന്നു. അപ്പോഴേക്കും ആളുകളെല്ലാം ഓടിക്കൂടി കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം പോലീസ് പറഞ്ഞു.

Latest News