ആഗ്ര-ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹോട്ടലില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവതി ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് ഹോംസ്‌റ്റേയിലെത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താജ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആര്‍ഭാഢ ഹോംസ്‌റ്റേയിലാണ് സംഭവം. അറസ്റ്റിലായ അഞ്ച് പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുമെന്ന് ആഗ്ര സദര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അര്‍ച്ചന സിംഗ് പറഞ്ഞു. ഹോംസ്‌റ്റേയിലെ ജീവനക്കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.
യുവതിയുടെ പരാതി പ്രാകരം ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അസി.പോലീസ് കമ്മീഷണര്‍ പറഞ്ഞു.
യുവതിയെ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
സംഭവത്തിന് ശേഷം നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കേസില്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അര്‍ച്ചന സിംഗ് പറഞ്ഞു.
സംഭവത്തില്‍ ബലാത്സംഗം, ആക്രമണം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.