ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി:  മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി- ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞത് ഒരു വര്‍ഷത്തിന് ശേഷം പുതുക്കുന്നതിന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ തന്നെ പുതുക്കി നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് എന്ന റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിന്റെ കണ്ടെത്തലൈന്‍ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

Latest News