Sorry, you need to enable JavaScript to visit this website.

പ്രകാശം ഫലസ്തീനികള്‍ക്ക് മരണത്തിന്റെ സൂചന, ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നില്ലെന്ന് ടി.എം.കൃഷ്ണ

ബംഗളൂരു- ഫലസ്തീനിലെ ജനങ്ങള്‍ക്ക് പ്രകാശം മരണത്തിനുള്ള സൂചനയായിരിക്കെ പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നില്ലെന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ. സാമൂഹ്യ വിഷയങ്ങളില്‍ ഉറച്ച നിലപാട് വ്യക്തമാക്കുന്ന കലാകാരനാണ് ടി എം കൃഷ്ണ.   
ഫെയ്‌സ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രകാശം ഫലസ്തീനിലെ ജനങ്ങള്‍ക്ക് വരാനിരിക്കുന്ന മരണത്തെ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കുറിച്ചു.
ദീപാവലി ആഘോഷങ്ങളുടെ ആശംസകള്‍ക്കിടയിലാണ് ഫലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനെത്തുടര്‍ന്നുള്ള ദുരിതത്തെ സൂചിപ്പിച്ചുകൊണ്ട് ടി എം കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനികള്‍ക്കുള്ള പിന്തുണ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവര്‍ക്കുമുള്ള പിന്തുണയാണ്. സമാധാനത്തിനും മനുഷ്യത്വം തിരിച്ചുവരുന്നതിനുമുള്ള  പ്രാര്‍ത്ഥനയിലാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

 

Latest News