Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഹൃത്തിന്റെ കാർ മേൽവാടകക്ക് നൽകി; റിയാദിൽ തിരുവനന്തപുരം സ്വദേശി മൂന്നര വർഷമായി തടവിൽ

റിയാദ്- സുഹൃത്തിന്റെ കാർ ശ്രീലങ്കൻ സ്വദേശികൾക്ക് മേൽവാടകക്ക് നൽകി റിയാദിൽ തിരുവനന്തപുരം സ്വദേശി വെട്ടിലായി. നാട്ടിൽ അവധിക്ക് പോയ സുഹൃത്തിന്റെ കാർ തിരുവനന്തപുരം സ്വദേശിയായ യുവാവ് ശ്രീലങ്കൻ സ്വദേശികൾക്ക് മേൽവാടകക്ക് നൽകുകയായിരുന്നു. ഈ കാറിൽ സൗദിയിലെ പ്രമുഖ സ്ഥാപനത്തിന്റെ ഇലക്ട്രിക് കേബിളുകൾ ശ്രീലങ്കൻ സ്വദേശികൾ മോഷണം നടത്തുകയായിരുന്നു. കാർ അടക്കം പിടികൂടിയതോടെ വെട്ടിലായത് മലയാളിയും. നിർധന കുടുംബത്തിൽനിന്നുള്ള മലയാളി മൂന്നര വർഷത്തോളമായി തടവിലാണ്. രണ്ടു വർഷം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം നിലവിൽ സ്‌റ്റേഷൻ തടവിലാണ്. 
മോഷണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ പോലീസ് അന്വേഷിച്ചെങ്കിലും ഉടമ നാട്ടിലായിരുന്നു. ഉടമ നാട്ടിൽ പോകുന്നതിന് മുമ്പ് സുഹൃത്തിന് വാടകക്ക് കൊടുത്തതായിരുന്നു. അദ്ദേഹം തന്റെ റൂമിനടുത്ത് താമസത്തിനെത്തിയ ശ്രീലങ്കൻ കുടുംബവുമായി പരിചയപ്പെടുകയും വാഹനം ആവശ്യപ്പെട്ടപ്പോൾ മേൽ വാടകക്ക് നൽകുകയുമായിരുന്നു. 12,25,000 സൗദി റിയാലാണ് എല്ലാവരുമായി നൽകേണ്ടത്. ഒരാളൊഴികെ മറ്റെല്ലാവരും ശ്രീലങ്കൻ സ്വദേശികളാണ്. ഇതിൽ 122,500 റിയാലാണ് മലയാളി നൽകേണ്ടത്. സ്വന്തം ഉടമസ്ഥതയിലുള്ള കാർ, സുഹൃത്തുക്കൾക്കാണെങ്കിലും വാടക്കോ അല്ലാതെയോ നൽകുമ്പോൾ ശ്രദ്ധിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂർ പറഞ്ഞു. മറ്റൊരു കാര്യത്തിനായി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഈ സംഭവം ശ്രദ്ധയിൽ പെട്ടതെന്നും സിദ്ദീഖ് തുവ്വൂർ മലയാളം ന്യൂസിനോട് പറഞ്ഞു.
 

Latest News