കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വി. ഡി. സതീശന്റെ പ്രഭാഷണം 

ലണ്ടന്‍- 'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ കേരള പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. നവംബര്‍ 17ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് വി. ഡി സതീശന്‍ പ്രഭാഷണം നടത്തുക. 

കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും എന്ന വിഷയത്തിലെ സംവാദത്തിലും വി. ഡി. സതീശന്‍ പങ്കെടുക്കും. നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു. കെ പാര്‍ലമെന്റംഗം ഡാനിയല്‍ സെയ്ച്നര്‍, കേംബ്രിഡ്ജ്ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

യു. കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റ്‌സ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് കേരള പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്.

Latest News