ടെല്‍അവീവ്-വടക്കന്‍ ഗാസ മുനമ്പില്‍ തീവ്രവാദികള്‍ താവളമായി ഉപയോഗിച്ച കുട്ടികളുടെ മുറിയില്‍ നിന്ന് അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥാപരമായ മാനിഫെസ്‌റ്റോ മെയിന്‍ കാംഫിന്റെ അറബി ഭാഷാ പതിപ്പ് പ്രസിഡന്റ് കണ്ടെടുത്തതായി ഇസ്രായില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത് പ്രദര്‍ശിപ്പിച്ചു.
ബിബിസിയുടെ ലോറ ക്യൂന്‍സ്‌ബെര്‍ഗുമായുള്ള വീഡിയോ അഭിമുഖത്തിനിടെയാണ് നാസി നേതാവിന്റെ പുസ്തകത്തിന്റെ അറബി പതിപ്പ് ഹെര്‍സോഗ് ഉയര്‍ത്തിപ്പിടിച്ചത്.
ഇസ്രായില്‍ എന്തുകൊണ്ട് ഹമാസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും വിദ്വേഷത്തിന്റെ ആഴവും വ്യക്തമാക്കുന്നതാണിതെന്ന് ഹെര്‍സോഗ് പറഞ്ഞു.
കഴിഞ്ഞ മാസം നടത്തിയ മിന്നല്‍ ആക്രമണത്തിനുശേഷം ഫലസ്തീനില്‍ ഇസ്രായില്‍ ക്രൂരമായ ആക്രണം തുടരുകയാണ്.
ഇത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ 'മെയിന്‍ കാംഫ്' എന്ന പുസ്തകമാണ്, അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. ഹോളോകോസ്റ്റിലേക്കും രണ്ടാം ലോക മഹായുദ്ധത്തിലേക്കും നയിച്ച പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു.






