ഇസ്രായിലില്‍ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്, ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുല്ല

ബെയ്‌റൂത്ത്- ലെബനന്‍ അതിര്‍ത്തിയിലെ വടക്കന്‍ കമ്മ്യൂണിറ്റിയായ ഡോവേവിന് സമീപം നടത്തിയ ടാങ്ക് വേധ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുല്ല. അതിര്‍ത്തിയില്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന സൈനികരെയാണ് ആക്രമിച്ചതെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
എന്നാല്‍ വൈദ്യുതി ലൈനുകള്‍ നന്നാക്കുന്നതിനിടെയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ആക്രമണമുണ്ടായതെന്ന് ഇസ്രായില്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ അറിയിച്ചു. മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഒരുളുടെ പരിക്ക് ഗുരുതരമാണെന്ന് ഇസ്രായില്‍ അധികൃതര്‍ അറിയിച്ചു.

 

Latest News