മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവം രജിസ്‌ട്രേഷന്‍ ആരംഭിച്ചു; 12 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

ജിദ്ദ-ആഗോള മലയാളികളുടെ അറിവിന്റെ ഉത്സവമായി മലര്‍വാടിയും സ്റ്റുഡന്‍സ് ഇന്ത്യയും സംഘടിപ്പിക്കുന്ന ലിറ്റില്‍ സ്‌കോളര്‍ പ്രശ്‌നോത്തരി മത്സരത്തിന്റെ വെസ്‌റ്റേണ്‍ പ്രൊവിന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു,  ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളെയും കൗമാരക്കാരെയും അറിവിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചു നടത്താനുള്ള പുതിയ വാതായനമാണ്  ലിറ്റില്‍ സ്‌കോളര്‍ ഒരുക്കുന്നതെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു
വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും മലര്‍വാടി മെന്റര്‍മാരും ലിറ്റില്‍ സ്‌കോളര്‍ കര്‍മസമിതി അംഗങ്ങളും പങ്കെടുത്തു.
ദൗഹ അല്‍ ഉലൂം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഫ സലീം, ന്യൂ അല്‍ വുറൂദ്  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍,  ഇസ്പാഫ് ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായിരുന്നു
ഡിസംബര്‍ രണ്ടിന് രാവിലെയാണ് ആദ്യമത്സരം. ഗ്ലോബല്‍ തലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ ജിദ്ദ, യാമ്പു അസീര്‍, മക്ക തുടങ്ങി നഗരങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും
നവംബര്‍ 20ന് മുമ്പായി മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ വഴി പൂര്‍ത്തിയാക്കണം. മൂന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന മലയാളികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകസമിതി കണ്‍വീനര്‍ നൗഷാദ് ഇ.കെ പറഞ്ഞു
സബ്ജൂനിയര്‍- 3 ,4 ,5 ക്ലാസ്, ജൂനിയര്‍ 6, 7, 8 ക്ലാസ്  സീനിയര്‍ 9, 10, 11, 12 ക്ലാസ്  എന്നിങ്ങനെയാണ് മത്സരങ്ങള്‍.  മൂന്ന് ഘട്ടങ്ങളിലായി  മത്സരങ്ങള്‍ നടക്കും. മൂന്നിലും  വിജയിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കും മീഡിയവണ്‍ ഫ് ളോറില്‍ നടക്കുന്ന മെഗാഫിനാലയില്‍ എത്തുക
ഒ എം ആര്‍ ഷീറ്റില്‍ രേഖപ്പെടുത്തുന്ന ആദ്യ റൗണ്ട്, പ്രൊവിന്‍സ് തലത്തില്‍ നടക്കുന്ന രണ്ടാം റൗണ്ട്  , സൗദി തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന ഫൈനല്‍ റൗണ്ട് എന്നിവയ്ക്ക് ശേഷമാണ് നാട്ടില്‍ നടക്കുന്ന മെഗാ ഫിനാലെ.
ലക്ഷങ്ങള്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വിവിധ റൗണ്ടുകളില്‍ ജേതാക്കള്‍ക്ക് ലഭിക്കും. പങ്കെടുക്കുന്ന എല്ലാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും 80 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് സില്‍വര്‍ കളര്‍ മെഡലുകളും 90ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ കളര്‍ മെഡലുകളും സമ്മാനിക്കും കൂടാതെ ഓരോ കാറ്റഗറിയിലും വിജയിക്കുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങളും നല്‍കും. 12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലയില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് http://littlescholar.mediaoneonline.com/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് 10 റിയാല്‍ രജിസ്റ്റര്‍ ഫീസ് അടക്കുന്നവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കാളികളാവാന്‍ കഴിയുക
രജിസ്‌ട്രേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പ്രൊവിന്‍സ് രക്ഷാധികാരി നജുമുദ്ധീന്‍ അമ്പലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. വെസ്‌റ്റേണ്‍ പ്രൊവിന്‍സ് കര്‍മ്മസമിതി കണ്‍വീനര്‍ നൗഷാദ് ഇ.കെ മത്സരങ്ങളെ കുറിച്ച്  വിശദീകരിച്ചു.     
സി.എച്ച് ബഷീര്‍,  എം.പി അഷ്‌റഫ്, സഫറുല്ല മുല്ലോളി , റസാഖ് മാസ്റ്റര്‍, ബഷീര്‍ ചുള്ളിയന്‍, റഷീദ് കടവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News