ഗാസ- അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ ഹോസ്പിറ്റലില്‍ എത്തിച്ച ഫലസ്തീന്‍ യുവാക്കളില്‍ ഭൂരിഭാഗത്തിനും അടിവയറ്റിലും തുടയിലുമാണ് വെടിയേറ്റതെന്ന് ഫ്രഞ്ച് മാനുഷിക ആരോഗ്യ സംരക്ഷണ സംഘടനയായ മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) പറയുന്നു.
'ഞങ്ങള്‍ക്ക് ലഭിക്കുന്ന മിക്ക രോഗികള്‍ക്കും അടിവയറ്റിലും കാലുകളിലും വെടിയേറ്റിട്ടുണ്ട് -ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന്റെ തലവന്‍ ഡോ. പെഡ്രോ സെറാനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 'ചിലര്‍ക്ക് കരളും പ്ലീഹയും തകര്‍ന്നിട്ടുണ്ട്, മറ്റുള്ളവര്‍ക്ക് രക്തക്കുഴലുകളുടെ ഗുരുതരമായ പരിക്കുണ്ട്,' സെറാനോ പറഞ്ഞു.
'ആശുപത്രിയുടെ പ്രവേശന കവാടത്തിന് പുറത്ത് നടന്ന് പോവുകയായിരുന്ന ഒരാളുടെ തലക്കാണ് വെടിയേറ്റതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അക്രമം തുടരുകയാണ്, ഞങ്ങള്‍ക്ക് ലഭിക്കുന്ന മിക്ക രോഗികള്‍ക്കും ജീവന്‍ അപകടപ്പെടുത്തുന്ന പരിക്കുകളാണുള്ളത്.






